ജോസഫിനേയും മോന്‍സിനേയും അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കും; തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പായി രാഷ്ട്രീയ നിലപാട് വ്യക്തമാക്കും: ജോസ് കെ മാണി

Posted on: September 6, 2020 5:18 pm | Last updated: September 6, 2020 at 7:20 pm

കോട്ടയം | വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത പിജെ ജോസഫിനും മോന്‍സ് ജോസഫിനുമെതിരെ നടപടിക്ക് തീരുമാനിച്ചതായി ജോസ് കെ മാണി. ഇരുവരേയും അയോഗ്യരാക്കണമെന്ന് കാണിച്ച് നിയമസഭാ സ്പീക്കര്‍ക്ക് കത്തുനല്‍കുമെന്നും ജോസ് കെ മാണി പറഞ്ഞു.ഒരു കാരണവശാലും കുട്ടനാട്ടില്‍ ജോസഫ് പക്ഷത്തിന് രണ്ടില ചിഹ്നം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് കേരള കോണ്‍ഗ്രസ് എം രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്നും സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ജോസ് കെ മാണി വ്യകതമാക്കി