ഐ പി എൽ 19 മുതൽ; മത്സരക്രമം പ്രഖ്യാപിച്ചു

Posted on: September 6, 2020 5:09 pm | Last updated: September 6, 2020 at 5:37 pm

ന്യൂഡൽഹി | ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ മത്സരക്രമം ബി സി സി ഐ ഔദ്യാഗികമായി പ്രഖ്യാപിച്ചു. ഇത്തവണ യു എ ഇ ആതിഥ്യമരുളുന്ന ഇന്ത്യൻ ക്രിക്കറ്റ് പൂരം ഈ മാസം പത്തൊമ്പതിനാണ് ആരംഭിക്കുന്നത്. അബുദബിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ബി സി സി ഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യമറിയച്ചത്. ഉദ്ഘാടന മത്സരം ഉൾപ്പെടെ ലീഗിലെ ആദ്യഘട്ട മത്സരങ്ങളെല്ലാം ഇന്ത്യൻ സമയം രാത്രി 7.30 നും  അവസാന മത്സരങ്ങളിൽ ചിലത് വൈകീട്ട് 3.30നുമാണ് ക്രമീകരിച്ചിരിക്കുന്നത്. 56 മത്സരങ്ങളടങ്ങുന്ന പ്രാഥമിക മത്സരങ്ങൾ നവംബർ മൂന്നിന് അവസാനിക്കും. ഫൈനൽ മത്സരങ്ങൾ പത്തിന് നടക്കും.

ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിലാണ് ഐ പി എല്ലിന്റെ പതിമൂന്നാമത് എഡിഷൻ മത്സരങ്ങൾ നടക്കുക. നേരത്തെ തന്നെ യു എ ഇയിലെത്തിയ ടീമുകൾ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

ALSO READ  ചെന്നൈ താരത്തിനും സ്റ്റാഫുകള്‍ക്കും കൊവിഡ്; ഐപിഎല്ലില്‍ ആശങ്ക