Connect with us

National

കര്‍ണാടക തൊഴില്‍ വകുപ്പ് മന്ത്രിക്ക് കൊവിഡ്

Published

|

Last Updated

ബെംഗളൂരു | കര്‍ണാടക തൊഴില്‍വകുപ്പ് മന്ത്രി എ ശിവറാം ഹെബ്ബാറിന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ലക്ഷണങ്ങളില്ലാത്തതിനാല്‍ വീട്ടില്‍ സമ്പര്‍ക്കമില്ലാതെ ചികിത്സയില്‍ കഴിയുകയാണെന്നും രോഗമുക്തി നേടി ഉടന്‍ തിരിച്ചെത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കര്‍ണാടകയില്‍ നേരത്തെ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, വനംവകുപ്പ് മന്ത്രി ആനന്ദ് സിങ്, ടൂറിസം വകുപ്പ് മന്ത്രി സിടി രവി, ആരോഗ്യവകുപ്പ് മന്ത്രി ശ്രീരാമലു, പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുനന സിദ്ധരാമയ്യ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ എന്നീ നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Latest