Connect with us

Oddnews

സ്‌പൈഡര്‍മാനെ പോലെ; അഗ്നിശമന സേനാംഗത്തിന്റെ നാടകീയ രക്ഷപ്പെടുത്തല്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | അമേരിക്കയില്‍ അംബരചുംബിയായ കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായപ്പോള്‍ അഗ്നിശമന സേനാംഗം നാടകീയമായി ഒരാളെ രക്ഷിക്കുന്നത് വൈറലാകുന്നു. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനിലാണ് സംഭവം. സ്‌പൈഡര്‍മാന്‍ സേന എന്നാണ് സാമൂഹിക മാധ്യമങ്ങള്‍ നല്‍കിയ വിശേഷണം.

അപ്പാര്‍ട്ട്‌മെന്റിന്റെ പതിനാറാം നിലയില്‍ ജനലിന് പുറത്ത് പരിഭ്രാന്തിയായി നിന്ന വനിതയെയാണ് രക്ഷപ്പെടുത്തിയത്. അപൂര്‍വമായി ഉപയോഗിക്കുന്ന റൂഫ് റോപ് രക്ഷാതന്ത്രമാണ് സേന ഉപയോഗിച്ചത്. പതിനാറാം നിലയിലുള്ള വനിതയെ രക്ഷിക്കാന്‍ പതിനേഴാം നിലയില്‍ നിന്ന് കയറില്‍ സ്‌പൈഡര്‍മാന്‍ കണക്കെ സേനാംഗം എത്തുകയും വനിതയെ കൂട്ടിപ്പിടിച്ച് രക്ഷിക്കുകയുമായിരുന്നു.

ബ്രയാന്‍ ക്വിന്‍ എന്ന സേനാംഗമാണ് “സ്‌പൈഡര്‍മാന്‍” ആയത്. ഇവരെ രക്ഷപ്പെടുത്തിയ ശേഷം അപാര്‍ട്ട്‌മെന്റിലെ അഗ്നിശമന സേനാംഗങ്ങള്‍ തീയണച്ചു. രക്ഷപ്പെടുത്തിയതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ കാണാം:

 

Latest