സുശാന്ത് സിങ്ങ് കേസ്: സഹോദരന് പിറകെ റിയ ചക്രബര്‍ത്തിയും അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് സൂചന

Posted on: September 5, 2020 12:28 pm | Last updated: September 5, 2020 at 6:49 pm

മുംബൈ | മയക്ക് മരുന്ന് കേസില്‍ സഹോദരന്‍ ഷൊവിക്ക് അറസ്റ്റിലായതിന് പിറകെ നടന്‍ സുശാന്ത് സിംഗിന്റെ കാമുകി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പാര്‍ട്ട്. റിയ ചക്രബര്‍ത്തിയോട് പോലീസ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുശാന്തിന്റെ മാനേജറായിരുന്ന സാമുവന്‍ മിറാന്‍ഡയും അറസ്റ്റിലായിട്ടുണ്ട്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ഇതുവരെ 7 പേര്‍ അറസ്റ്റിലായെന്ന് അന്വേഷണ തലവന്‍ കെ പി മല്‍ഹോത്ര മാധ്യമങ്ങളോട് പറഞ്ഞു.

അറസ്റ്റിലായ റിയയുടെ സഹോദരന്‍ ഷൗവിക്കിനെയും സുശാന്തിന്റെ ഹൗസ് മാനേജര്‍ സാമുവല്‍ മിറാന്‍ഡയെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ലഹരി വിരുദ്ധ നിയമപ്രകാരമുള്ള 3 വകുപ്പുകള്‍ ചുമത്തിയെന്നും മല്‍ഹോത്ര പറഞ്ഞു. റിയയുടെ ക്രെഡിറ്റ് കാര്‍ഡിലൂടെ ലഹരി കടത്തുകാര്‍ക്ക് പണം കൈമാറിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. സാമുവല്‍ മിറാന്‍ഡയില്‍നിന്ന് റിയ പറഞ്ഞത് പ്രകാരം സുശാന്തിനായി ലഹരിമരുന്ന് വാങ്ങിയതായി ഷൊവിക് കുറ്റസമ്മതം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.