രമ്യാഹരിദാസ് എംപി സഞ്ചരിച്ച വാഹനം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞ് കരിങ്കൊടി കെട്ടി

Posted on: September 5, 2020 12:02 pm | Last updated: September 5, 2020 at 6:48 pm

തിരുവനന്തപുരം | ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് എംപി സഞ്ചരിച്ച വാഹനം സിപിഎം പ്രവര്‍ത്തകര്‍ വെഞ്ഞാറമൂട് വച്ചു തടഞ്ഞു കരിങ്കൊടി കെട്ടി. വണ്ടി തടഞ്ഞ പ്രവര്‍ത്തകര്‍ ബോണറ്റില്‍ അടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി രമ്യാഹരിദാസ് പറഞ്ഞു. തിരുവനന്തപുരത്തു നിന്നും ചങ്ങനാശേരിയിലേക്കു പോകുകയായിരുന്നു രമ്യാ ഹരിദാസ്.

കോണ്‍ഗ്രസുകാര്‍ ആരും വെഞ്ഞാറമൂട് വഴി പോകേണ്ടന്നും കണ്ടാല്‍ കൊന്നു കളയുമെന്നായിരുന്നു ഭീഷണി. ഇരട്ടക്കൊലപാതകത്തിന് ശേഷം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് വെഞ്ഞാറമൂട്. ഡിവൈഎഫ്‌ഐയുടെ പരിപാടി നടക്കവെയാണ് രമ്യാഹരിദാസിന്റെ വാഹനം ഇതുവഴി വന്നത്.
പോലീസ് എത്തിയാണ് രമ്യാ ഹരിദാസിനെ കടത്തിവിട്ടത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു.