Connect with us

National

യോഗിയുടെ പീഡനം ഭയന്ന് കഫീല്‍ ഖാനും കുടുംബവും താമസം രാജസ്ഥാനിലേക്ക് മാറ്റി

Published

|

Last Updated

ജയ്പുര്‍ |  യോഗി സര്‍ക്കാറിന്റെ നിരന്തര പീഡനത്തില്‍ നിന്നും അലഹബാദ് ഹൈക്കോടതിയുടെ സഹാത്താല്‍ഡ മോചിതനായ ഡോ കഫീല്‍ ഖാന്‍ കുടുംബത്തൊടപ്പം താമസം രാജസ്ഥാനിലെ ജയ്പൂരിലേക്ക് മാറ്റി. തനിക്കെതിരായ കേസ് കോടതി ഒഴിവാക്കിയിട്ടുണ്ടെങ്കിലും യോഗി സര്‍ക്കാര്‍ വീണ്ടും കേസുകള്‍ ചാര്‍ത്തി തന്നെ തടങ്കലിലാക്കുമെന്ന ഭയത്താലാണ് ജന്മദേശമായ ഗോരഖ്പൂരില്‍ നിന്ന് ജയ്പൂരിലേക്ക് മാറിയത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയാണ് ഇത് സംബന്ധിച്ച് തനിക്ക് ഉപദേശം തന്നതെന്നും ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ കഫീല്‍ ഖാന്‍ പറഞ്ഞു.

പ്രിയങ്ക ഗാന്ധി എന്നെ വിളിച്ച് രാജസ്ഥാനില്‍ വന്ന് താമസിക്കാന്‍ ഉപദേശിച്ചു, ഞങ്ങള്‍ നിങ്ങള്‍ക്ക് സുരക്ഷിതമായ സ്ഥലം നല്‍കാം. യു പി സര്‍ക്കാര്‍ നിങ്ങളെ മറ്റേതെങ്കിലും കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചേക്കാമെന്നും അവിടെ തുടരുന്നത് സുരക്ഷിതമല്ലെന്നും പറഞ്ഞു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാറായതിനാല്‍ ഇവിടെ സുരക്ഷിതമായിരിക്കുമെന്ന് കരുതുന്നു. എന്റെ കുടുംബത്തിനും ഇവിടെ താമസിക്കുന്നതാണ് സുരക്ഷിതമെന്ന് തോന്നുന്നു. കഴിഞ്ഞ ഏഴര മാസത്തോളം താന്‍ ഒരുപാട് മാനസിക-ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയക്കുമെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ താന്‍ സേവനമനുഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest