അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നയതന്ത്ര നീക്കങ്ങള്‍ മാത്രം; മന്ത്രി ജയശങ്കര്‍

Posted on: September 4, 2020 8:41 am | Last updated: September 4, 2020 at 11:27 am

ന്യൂഡല്‍ഹി | സമാധാന യതന്ത്ര നീക്കങ്ങളിലൂടെ മാത്രമേ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂവെന്ന് ചൈനയെ ഓര്‍മപ്പെടുത്തി കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇരുരാജ്യങ്ങളും പരസ്പര ധാരണയിലെത്തേണ്ടത് ലോകത്തിന്റെകൂടി ആവശ്യമാണ്. ലഡാക്കിലെ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ചൈനയുമായി കരാറുകളും ധാരണകളുമുണ്ട്. അവ പാലിക്കാന്‍ ഇരുകൂട്ടരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയിലെ നിലവിലെസാഹചര്യങ്ങളെ താന്‍ വിലകുറച്ച് കാണുന്നില്ല. അതിര്‍ത്തിയില്‍ എന്താണോ സംഭവിക്കുന്നത് അത് ബന്ധങ്ങളെ ബാധിക്കുമെന്നതാണ് യാഥാര്‍ഥ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.