സഊദിയില്‍ 92.3 ശതമാനം കൊവിഡ് രോഗമുക്തി

Posted on: September 4, 2020 12:40 am | Last updated: September 4, 2020 at 12:40 am

ദമാം | സഊദിയില്‍ 24 മണിക്കൂറിനിടെ 1454 പേര്‍ക്ക് കൊവിഡ് രോഗമുക്തി. ഇതോടെ കൊവിഡ് സ്ഥിതീകരിച്ചവരില്‍ 92.3ശതമാനം പേര്‍ രോഗമുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 26 പേര്‍ മരണപെട്ടതോടെ മരണസംഖ്യ 3982 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 318319 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 293,964 പേര്‍ രോഗമുക്തരായി. 20373 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1495 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.