Connect with us

Covid19

കൊവിഡ്; അടുത്ത രണ്ടാഴ്ച നിര്‍ണായകം, അതീവ ജാഗ്രത വേണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വിഷയത്തില്‍ അടുത്ത് രണ്ടാഴ്ചക്കാലം നിര്‍ണായകമാണെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണദിവസങ്ങള്‍ കടന്നുപോയ സാഹചര്യത്തില്‍ ഇനിയങ്ങോട്ടുള്ള രണ്ടാഴ്ച അതീവ ജാഗ്രതയോടെ നീങ്ങണം. പ്രതീക്ഷിച്ച തോതിലുള്ള രോഗവ്യാപനം കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായില്ലെങ്കിലും അടുത്ത 14 ദിവസം ജാഗ്രത പാലിക്കണം. പുതിയ ക്ലസ്റ്ററുകള്‍ രൂപംകൊള്ളാനും ശക്തമായ രോഗവ്യാപനത്തിനുമുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ സംവിധാനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം.

കൊവിഡ് വ്യാപനം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മറ്റുള്ളവരിലേക്ക് എത്താതിരിക്കാനുള്ള പരിശ്രമമുണ്ടാവണം. ഓണക്കാലത്ത് വയോധികരുമായി നിരവധി പേര്‍ സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്. വയോധികര്‍ക്കിടയില്‍ രോഗവ്യാപനം വര്‍ധിച്ചാല്‍ മരണ നിരക്ക് ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല. വാക്‌സിന്‍ വരുന്നതു വരെ ഇത്തരത്തിലുള്ള ജാഗ്രത വേണം. ഈ ജാഗ്രതയെ സോഷ്യല്‍ വാക്സിന്‍ എന്ന നിലയില്‍ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest