ബെംഗളൂരു മയക്ക് മരുന്ന് കേസ്; പിടിയിലായ മലയാളികളുടെ വീട്ടില്‍ എന്‍ സി ബി റെയ്ഡ്

Posted on: September 3, 2020 1:06 pm | Last updated: September 3, 2020 at 6:06 pm

കൊച്ചി | ബെംഗളൂരു മയക്ക് മരുന്ന് കേസില്‍ കഴിഞ്ഞയാഴ്ച നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത മലയാളികളുടെ വീട്ടില്‍ റെയ്ഡ്.

മയക്ക് മരുന്ന് എത്തിച്ച് നല്‍കിയിരുന്ന കന്നട സീരിയല്‍ നടി അനിഘക്കൊപ്പം അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ എറണാകുളത്തെ വീട്ടിലും റിജേഷ് രവീന്ദ്രന്റെ പാലക്കാട്ടെ വീട്ടുലമാണ് എന്‍ സി ബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. മലയാള സിനിമാ മേഖലയിലടക്കം മയക്ക് മരുന്ന് എത്തിച്ചുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ സുപ്രധാന രേഖകള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.