കാട്ടാക്കടയില്‍ ആംബുലന്‍സ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Posted on: September 3, 2020 9:58 am | Last updated: September 3, 2020 at 9:58 am

തിരുവനന്തപുരം | കാട്ടാക്കടയില്‍ ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആനകോട് വീരണകാവ് കോണിനടയില്‍ ഷിബു നിവാസില്‍ എസ് ഷിബു(44) ആണ് മരിച്ചത്. കുണ്ടമണ്‍കടവ് പുതിയ പാലത്തില്‍ വച്ചാണ് സംഭവം.

രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ്. വിമാനത്താവളത്തിലെ ജീവനക്കാരനായിരുന്ന ഷിബു ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു. അപകടത്തില്‍ ുരുതരമായി പരുക്കേറ്റ ഷിബുവിനെ ഉടന്‍ തന്നെ ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലുംജീവന്‍
രക്ഷിക്കാനായില്ല. ഭാര്യ രാജി. മക്കള്‍ കാര്‍ത്തികേയന്‍, കാഞ്ചന.