ലെഫ്റ്റനന്റ് ജനറല്‍ മുത്ലക് ബിന്‍ സേലം അല്‍ അസിമ സംയുക്ത സേനയുടെ ആക്ടിംഗ് കമാന്‍ഡര്‍

Posted on: September 2, 2020 7:38 pm | Last updated: September 2, 2020 at 7:38 pm

റിയാദ്  |ലഫ്. ജനറല്‍. ജനറല്‍ സ്റ്റാഫിന്റെ ഡെപ്യൂട്ടി ചീഫ് മുത്ലക് ബിന്‍ സേലം അല്‍ അസിമയെ സംയുക്ത സേനയുടെ ആക്ടിംഗ് കമാന്‍ഡറായി നിയമിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

പ്രതിരോധ മന്ത്രാലയത്തില്‍ അഴിമതി നടത്തിയതിനെ തുടര്‍ന്നാണ് സംയുക്ത സേനയുടെ കമാന്‍ഡര്‍ ഫഹദ് ബിന്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരനെയും ,അല്‍ജൗഫ് മേഖലയിലെ ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന അദ്ദേഹത്തിന്റെ മകന്‍ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ ഫഹദിനെയും സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്

സൈനിക കമാന്‍ഡറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം കുവൈറ്റ് വിമോചന യുദ്ധത്തില്‍ റോയല്‍ സഊദി ലാന്‍ഡ് ഫോഴ്സിന്റെ നാലാമത്തെ ബ്രിഗേഡില്‍ അസിസ്റ്റന്റ് ഇന്റലിജന്‍സ് ഓഫീസറായും, സപ്ലൈ ആന്റ് മെയിന്റനന്‍സ് വിഭാഗത്തിന്റെ കമാന്‍ഡറായും,ബ്രിഗേഡിന്റെ അസിസ്റ്റന്റ് കമാന്‍ഡറായും തുടര്‍ന്ന് ബ്രിഗേഡ് ബറ്റാലിയന്റെ കമാന്‍ഡറായും സേവനമനുഷ്ഠിക്കുകയും ചെയ്തു.
ബഹ്റൈനില്‍ കലാപം ആരംഭിക്കാനുള്ള ഇറാനിയന്‍ ഗൂഢാലോചന പരാജയപ്പെടുത്താന്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) നടത്തിയ പെനിന്‍സുല ഷീല്‍ഡ് സേനയുടെ കമാന്‍ഡറായും ,തെക്കന്‍ മേഖലയുടെ കമാന്‍ഡര്‍ ,”സൗത്ത് ഷീല്‍ഡ്” പദ്ധതിയുടെ മേല്‍നോട്ടം,കിഴക്കന്‍ മേഖലയുടെ കമാന്‍ഡര്‍ സൈനികാഭ്യാസത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്തിട്ടുണ്ട്

കിംഗ് അബ്ദുല്‍ അസീസ് സൈനിക കോളേജില്‍ നിന്നും സൈനിക ശാസ്ത്രത്തില്‍ ബിരുദവും , സായുധ സേനാ കമാന്‍ഡ് സ്റ്റാഫ് കോളജില്‍ നിന്ന് സൈനിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും , കോളജ് ഓഫ് വാര്‍ ഓഫ് നാസര്‍ ഹയര്‍ മിലിട്ടറി അക്കാദമിയില്‍ ഫെലോഷിപ്പും നേടിയുട്ടുണ്ട്