Connect with us

Covid19

കൊവിഡ് രോഗമുക്തിക്ക് ശേഷം നാല് മാസത്തോളം ആന്റിബോഡി നിലനില്‍ക്കുമെന്ന് പഠനം

Published

|

Last Updated

ന്യൂയോര്‍ക്ക് | കൊവിഡ്- 19 രോഗമുക്തി നേടിയതിന് ശേഷം നാല് മാസത്തോളം വൈറസിനെതിരെയുള്ള ആന്റിബോഡി ശരീരത്തിലുണ്ടാകുമെന്ന് പഠനം. ഐസ്ലാന്‍ഡിലാണ് പഠനം നടത്തിയത്. രോഗമുക്തി നേടിയ 90 ശതമാനത്തിലേറെ പേരിലും ഇത് കണ്ടെത്തിയിട്ടുണ്ട്.

നേരത്തേ, രോഗമുക്തിക്ക് ശേഷം ഏതാനും മാസത്തിനുള്ളില്‍ ആന്റിബോഡി തോത് പെട്ടെന്ന് കുറയുന്നതായാണ് കണ്ടെത്തിയിരുന്നത്. വൈറസിനെതിരായ പ്രതിരോധ ശേഷിയെ സംബന്ധിച്ച് ഇത് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. വീണ്ടും രോഗമുണ്ടാകുന്നതിനുള്ള പ്രതിസന്ധി കുറക്കുന്നതും വാക്‌സിന്‍ കാലാവധി നിര്‍ണയിക്കുന്നതുമാണ് പുതിയ കണ്ടെത്തലെന്ന് പഠനം നടത്തിയ ഡികോഡ് ജെനറ്റിക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് കാരി സ്റ്റെഫന്‍സണ്‍ പറഞ്ഞു.

ഐസ്ലാന്‍ഡിലെ 30,000ലേറെ പേരിലാണ് പഠനം നടത്തിയത്. ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഒരു രാജ്യത്തെ സവിശേഷതയായിരിക്കാം ഇതെന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഇതങ്ങനെ ആയിരിക്കില്ലെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.