രാജ്യത്ത് 24 മണിക്കൂറിനിടെ 1045 കൊവിഡ് മരണം

Posted on: September 2, 2020 10:39 am | Last updated: September 2, 2020 at 2:49 pm

ന്യൂഡല്‍ഹി | രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 78,357 കേസുകളും 1045 മരണവും. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 37,69,524ഉം മരണം 66,333 ആയി ഉയര്‍ന്നു. 29,019,09 പേര്‍ ഇതിനകം രോഗമുക്തി കൈവരിച്ചു. നിലവില്‍ 8,01,282 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പറയുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ 8,08,306 പേര്‍ക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. 24903 പേര്‍ക്ക് സംസ്ഥാനത്ത് ജീവനും നഷ്ടപ്പെട്ടു. ഇന്നലെ മാത്രം 15,765 കേസും 320 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രാപ്രദേശും തമിഴ്നാടുമാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ തൊട്ടുപിന്നില്‍. ആന്ധ്രപ്രദേശില്‍ രോഗികളുടെ എണ്ണം നാലരലക്ഷത്തോട് അടുക്കുകയാണ്. ഇന്നലെ മാത്രം 10,368 കേസും 84 മരണവും ആന്ധ്രയിലുണ്ടായി. തമിഴ്‌നാട്ടില്‍ 4,33,969 കേസും 7418 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ആന്ധ്രയില്‍ 4053, കര്‍ണാടകയില്‍ 5837, ഉത്തര്‍പ്രദേശില്‍ 3542, ഡല്‍ഹിയില്‍ 4462, ബംഗാളില്‍ 3281, ഗുജറാത്തില്‍ 3034, മധ്യപ്രദേശില്‍ 1426 മരണവും ഇതുവരെയഉണ്ടായി.