Connect with us

International

ഇസ്ലാമിക് സ്റ്റേറ്റിന്റെ തുര്‍ക്കി മേധാവി പിടിയില്‍

Published

|

Last Updated

അങ്കാറ |  ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തുര്‍ക്കി മേധാവി പിടിയില്‍. ഈസില്‍ കമാന്‍ഡര്‍ മഹ്മൂദ് ഉസ്‌ദെനെയാണ് അഡാന പ്രവിശ്യയില്‍ നിന്ന് തുര്‍ക്കി പോലീസ് പിടികൂടിയത്. തുര്‍ക്കിയില്‍ വലിയ ആക്രമണത്തിന് ഈസില്‍ പദ്ധതിയിടുന്നതായി രഹസ്യ റിപ്പോര്‍ട്ടഉണ്ടായിരുന്നെന്നും മഹ്മൂദ് ഉസ്‌ദെനയാണ് ചുക്കാന്‍ പിടിക്കുന്നതെന്നും തുര്‍ക്കി ആഭ്യന്തരമന്ത്രി സുലൈമാന്‍ സൊയ്ലു അറിയിച്ചു.