Connect with us

Kerala

വെഞ്ഞാറമൂട്‌ ഇരട്ടക്കൊല; അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

Published

|

Last Updated

തിരുവനന്തപുരം | വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി സി പി എം കരിദിനം ആചരിക്കും. ഇതിനോടനുബന്ധിച്ച് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വൈകിട്ട് നാല് മുതല്‍ ആറ് വരെ സംസ്ഥാനമൊട്ടാകെ ധര്‍ണകള്‍ സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എറണാകുളത്തും, എം വി ഗോവിന്ദന്‍ കണ്ണൂരിലും, എളമരം കരീം എം പി കോഴിക്കോടും, എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ തൃശൂരിലും പങ്കെടുക്കും.

അതേസമയം, കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. ഓണ്‍ലൈന്‍ വീഡിയോ വഴിയാകും ഹാജരാക്കുക. ഇന്നലെ നാല് പ്രതികളെ റിമാന്റ് ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി സജീവ്, സനല്‍, ഇവരെ ഒളിവില്‍ താമസിപ്പിച്ച മതപുരം സ്വദേശി പ്രീജ എന്നിവരെയാണ് ഇന്ന് ഹാജരാക്കുക. അന്‍സര്‍, ഐ എന്‍ ടി യു സി നേതാവ് മതപുരം ഉണ്ണി എന്നിവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) എന്നിവര്‍ കൊല്ലപ്പെട്ടത്.