കല്‍പ്പറ്റ | വയനാട് ദ്വാരക സി എഫ് എല്‍ ടി സിയില്‍ ചികിത്സയിലായിരുന്ന കൊവിഡ് രോഗി ചാടിപ്പോയി. കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശിയാണ് കടന്നുകളഞ്ഞത്.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഇയാളെ കാണാതായത്. ആരോഗ്യ വകുപ്പ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മാനന്തവാടി പോലീസ് അന്വേഷണം ആരംഭിച്ചു. ആഗസ്റ്റ് 27നാണ് ഇയാളെ കൊവിഡ് പോസിറ്റീവായി സി എഫ് എല്‍ ടി സിയില്‍ പ്രവേശിപ്പിച്ചത്.