Connect with us

Gulf

ചരിത്രത്തില്‍ ആദ്യമായി ഇസ്‌റാഈല്‍ വിമാനം യു എ ഇ മണ്ണില്‍

Published

|

Last Updated

അബുദാബി |  ഇസ്‌റാഈലും യു എ ഇയും തമ്മിലുള്ള നയതന്ത്രം ബന്ധം സ്ഥാപിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങ്ള്‍ ലക്ഷ്യം കൈവരിക്കുന്നു. ചരിത്രത്തില്‍ ആദ്യമായി ഒരു ഇസ്‌റാഈല്‍ വിമാനം യു എ ഇ മണ്ണില്‍ പറന്നിറങ്ങി. മറ്റൊരു അറബ് രാജ്യമായ സഊദി അറേബ്യ വ്യോമപാത തുറന്ന് കൊടുത്ത് പുതിയ കൂട്ട്‌കെട്ടിന് പിന്തുണ നല്‍കിയതിനെ തുടര്‍ന്നാണ് ഇസ്‌റാഈല്‍ വിമാനം അബുദാബിയില്‍ ഇറങ്ങിയത്. വിമാനത്തില്‍ അറബി, ഇംഗ്ലീഷ് ഹീബ്രു ഭാഷകളില്‍ സമാധാനം എന്ന് എഴുതിയിരുന്നു.

ഫലസ്തീന്‍ മണ്ണില്‍ ഇസ്‌റാഈല്‍ നടത്തിയ അധിനിവേശങ്ങളെ തുടര്‍ന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ അവരുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചത്. എന്നാല്‍ ഫലസ്തീനിലെ ഇസ്‌റാഈല്‍ കൈയേറ്റങ്ങള്‍ ഇപ്പോഴും പല ഭാഗത്ത് തുടരുകയാണെങ്കിലും ഇതെല്ലാം മറന്നാണ് പുതിയ നയതന്ത്ര ബന്ധത്തിന് പ്രമുഖ ഗള്‍ഫ് രാജ്യങ്ങള്‍ ഒരുങ്ങുന്നത്.

 

Latest