Connect with us

Kerala

കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി ഗ്രൂപ്പിന്

Published

|

Last Updated

ന്യൂഡല്‍ഹി | കേരള കോണ്‍ഗ്രസിന്റെ “രണ്ടില”ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്. പി.ജെ.ജോസഫ് വിഭാഗത്തിന്റെ അവകാശവാദം തള്ളിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ചിഹ്നം തങ്ങള്‍ക്ക് ലഭിച്ചത് മാണിയുടെ വിജയമാണെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജോസഫ് വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞഞു.

കേരള കോണ്‍ഗ്രസില്‍ ഏറെ നാളായി തുടരുന്ന ചിഹ്ന തര്‍ക്കത്തിനാണ് ഇതോടെ പരിസമാപ്തിയായത്. പാലാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ.മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ കൈതച്ചക്ക ചിഹ്നത്തിലാണ് മത്സരിച്ചിരുന്നത്.

അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തിനെതിരെ അപ്പീല്‍ പോകുമെന്ന് പി.ജെ.ജോസഫ് അറിയിച്ചു.