Connect with us

Gulf

കൊവിഡ്: സഊദിയില്‍ 92 ശതമാനം രോഗമുക്തി

Published

|

Last Updated

ദമാം | സഊദി അറേബ്യയില്‍ കൊവിഡ് രോഗബാധിതരില്‍ 92 ശതമാനം പേര്‍ രോഗമുക്തി നേടി. രോഗബാധിതരെ കണ്ടെത്തുന്നത്തിനായി 50,26,127 സ്രവസാമ്പിളുകളാണ് പി സി ആര്‍ ടെസ്റ്റിന് വിധേയമാക്കിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ 1226 പേര്‍ രോഗമുക്തി നേടിയതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 289,667 ആയി ഉയര്‍ന്നു. പുതുതായി 910 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ചികിത്സയിലായിരുന്ന 30 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 3,870 ആയി. 21,284 പേരാണ് രോഗബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 1,545 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു.