Covid19
ലോകത്തെ വരിഞ്ഞുമുറുക്കി കൊവിഡ്; രോഗബാധിതരുടെ എണ്ണം രണ്ടര കോടി പിന്നിട്ടു

വാഷിംഗ്ടണ്‍ | ലോകത്ത് മാരകമായി പടര്‍ന്ന് കൊവിഡ്. രോഗബാധിതരുടെ എണ്ണം രണ്ടര കോടിയും പിന്നിട്ട് കുതിക്കുകയാണ്. മരണത്തിലും വന്‍ വര്‍ധനയാണ് ദിനംപ്രതി ഉണ്ടാകുന്നത്. ഇതുവരെ 2,51,69,549 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 8,46,778 പേരുടെ ജീവന്‍ പൊലിഞ്ഞു. 1,75,09,305 പേര്‍ രോഗമുക്തി നേടി.
വൈറസ് ബാധിതരുടെയും മരണത്തിന്റെയും എണ്ണത്തില്‍ അമേരിക്ക ഏറ്റവും മുന്നില്‍ തുടരുകയാണ്. ഇവിടെ 61,39,078 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,86,855 പേര്‍ മരിച്ചു. 34,08,799 പേര്‍ക്ക് രോഗം ഭേദമായി. രണ്ടാമതുള്ള ബ്രസീലില്‍ 38,46,966 പേരാണ് രോഗബാധിതരായത്. 1,20,498 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 30,06,812 പേര്‍ അസുഖത്തില്‍ നിന്ന് മോചനം നേടി. ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. 35,42,733 ആണ് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം. 63,657 പേര്‍ മരിച്ചു. 27,13,933 പേര്‍ക്ക് രോഗം ഭേദമായി.
---- facebook comment plugin here -----