National
ശ്രീനഗറില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു; പോലീസുകാരന് വീരമൃത്യു

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഏറ്റുമുട്ടലിനിടെ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഒരു പോലീസുകാരന്‍ വീരമൃത്യു വരിച്ചു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ബാബു റാം ആണ് വീരമൃത്യു വരിച്ചത്. പന്താ ഛൗക്കിലാണ് ഏറ്റുമുട്ടലുണ്ടായത്.
ചെക്ക് പോയിന്റില്‍ കാവല്‍ നിന്നിരുന്ന സി ആര്‍ പി എഫ്, പോലീസ് സേനക്കെതിരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സി ആര്‍ പി എഫിന്റെയും പോലീസിന്റെയും സംയുക്ത സംഘം സംഭവസ്ഥലം വളഞ്ഞിട്ടുണ്ട്. ഭീകരര്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്.
---- facebook comment plugin here -----