National
കോടതിയലക്ഷ്യ കേസ്; പ്രശാന്ത് ഭൂഷണിനെതിരായ വിധി നാളെ

ന്യൂഡല്‍ഹി | ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ദെയെ പരിഹസിച്ച് ട്വിറ്ററില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരായ ശിക്ഷ തിങ്കളാഴ്ച വിധിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്താവിക്കുക.
മാപ്പു പറഞ്ഞാല്‍ നടപടി അവസാനിപ്പിക്കാമെന്ന ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നിര്‍ദേശം പ്രശാന്ത് ഭൂഷണ്‍ തള്ളിക്കളഞ്ഞിരുന്നു. കോടതിയലക്ഷ്യ കേസില്‍ പരമാവധി ആറുമാസത്തെ ശിക്ഷയാണ് നല്‍കാനാവുക.
---- facebook comment plugin here -----