Connect with us

Kerala

വീട്ടില്‍ കയറി കുട്ടികളെ മര്‍ദിച്ച സംഭവം: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Published

|

Last Updated

കേരളപുരം | കൊല്ലം ജില്ലയിലെ കേരളപുരത്ത് അര്‍ധരാത്രി വീടു കയറി തല്ലി മൂന്ന്
കുട്ടികള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രാത്രി ഒരു മണിക്ക് കുട്ടികളുടെ പിതാവ് ഇല്ലാതിരുന്ന സമയത്ത് അക്രമികള്‍ വീട്ടില്‍ കയറി
അക്രമിക്കുകയായിരുന്നു.

അമ്മയും എട്ട്, ഏഴ്, ഒന്നര വയസുള്ള കുട്ടികളുമാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ കുട്ടികള്‍ക്കുണ്ടായ മാനസിക പ്രയാസങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കമ്മീഷന്‍ അംഗം റെനി ആന്റണി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സജി നാഥ്, ജില്ല ശിശു സംരക്ഷണ ഓഫീസര്‍ പ്രസന്നകുമാരി എന്നിവര്‍ കുട്ടികളുടെ
വീട് സന്ദര്‍ശിച്ച് അമ്മയില്‍ നിന്ന് മൊഴി രേഖപ്പെടുത്തി.

---- facebook comment plugin here -----

Latest