National
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 34 ലക്ഷം കവിഞ്ഞു; ജീവഹാനി സംഭവിച്ചത് 62,000ത്തിലധികം പേര്‍ക്ക്

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 34 ലക്ഷം കടന്നു. 3,463,972 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 65,050 പേര്‍ രോഗമുക്തരായി. ആകെ മരണം 62,550 ആണ്.
ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് 212ാം ദിവസമാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ 34 ലക്ഷം കടക്കുന്നത്. വ്യാഴാഴ്ചയാണ് കൊവിഡ് കേസുകള്‍ 33 ലക്ഷം കടന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 7,52,424 ആയി. ആകെ രോഗമുക്തരുടെ എണ്ണം 26 ലക്ഷം കടന്ന് 2,648,998 ആയി.
അതേസമയം, രാജ്യത്ത് രോഗമുക്തി നിരക്ക് 76.47 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
---- facebook comment plugin here -----