Connect with us

National

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. പ്രണബ് മുഖര്‍ജി ഇപ്പോഴും അബോധാവസ്ഥയില്‍ വെന്റിലേറ്ററിലാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ശ്വാസകോശ അണുബാധയക്കും തകരാറിലായ വൃക്കയുടെ പ്രവര്‍ത്തനം സാധാരണനിലയിലാക്കുന്നതിനുമാണ് ചികിത്സയാണ് നല്‍കുന്നത്. രക്തസമ്മര്‍ദ്ദം, പള്‍സ് തുടങ്ങിയ മറ്റ് പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലാണെന്ന് ആര്‍മി റിസേര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് 10നാണ് പ്രണബ് മുഖര്‍ജിയെ ശസ്ത്രക്രിയയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ അദ്ദേഹത്തിന് കൊവിഡും സ്ഥിരീകരിച്ചിരുന്നു.