National
അസമിൽ വൻ മയക്കുമരുന്ന് വേട്ട; ഒരാൾ അറസ്റ്റിൽ

ഗുവാഹത്തി| സംസ്ഥാനത്ത് അഞ്ച് കോടി വില വരുന്ന മയക്കുമരുന്ന് പോലീസ് പിടികൂടി. ഒരാൾ അറസ്റ്റിൽ. അസമിലെ കാർബി ആംഗ്ലോംഗ് ജില്ലയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. മലയോര ജില്ലയായ മഞ്ജയിലെ ചെക്ക് പോയിന്റിൽ നടത്തിയ പരിശോധനയിൽ ഒരു ട്രക്കിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
നാഗാലാൻഡിലെ ദിമാപൂരിൽ നിന്ന് ഗുവാഹത്തിയിലേക്ക് വരികയായിരുന്നു ട്രക്ക്. ഡ്രൈവറായ ഇമ്രാൻ ഖാൻ ആണ് അറസ്റ്റിലായത്. സീറ്റിന്റെ പിൻഭാഗത്താണ് നിരോധിത മയക്കുമരുന്നായ ഡബ്ല്യു വൈ പായ്ക്കറ്റുകൾ ഒളിപ്പിച്ചിരുന്നതെന്നും കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് പറഞ്ഞു.
---- facebook comment plugin here -----