National
ഡൽഹിയിൽ ഫ്ലൈ ഓവറിൽ നിന്ന് കാർ വീണ് രണ്ട് പേർക്ക് പരുക്ക്

ന്യൂഡൽഹി| പശ്ചിമ ഡൽഹിയിലെ വികാസ്പുരി പ്രദേശത്ത് ഫ്ലൈ ഓവറിൽ നിന്ന് കാർ വീണ് രണ്ട് പേർക്ക് പരുക്ക്. ഇന്നലെ രാത്രി 11മണിയോടെയാണ് അപകടം. പരുക്കേറ്റവരിൽ ഒരാളെ ഡി ഡി യു ആശുപത്രിയിലേക്കും മറ്റൊരാളെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷൺ ദീപക് പുരോഹിത് പറഞ്ഞു.
ഫ്ലൈ ഓവറിൽ നിന്ന് വീണതിനെ തുടർന്ന് കാർ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും മറ്റൊരു കാറിൽ ഇടിക്കുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്ന് എ എൻ ഐ റിപ്പോർട്ട് ചെയ്തു.
---- facebook comment plugin here -----