Connect with us

Covid19

ലോകത്തെ കൊവിഡ് കേസുകള്‍ 2. 46 കോടിയും കടന്ന് മുന്നോട്ട്

Published

|

Last Updated

വാഷിംഗ്ടണ്‍ | ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19ല്‍ രക്ഷയില്ലാതെ മനുഷ്യ സമൂഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനകം 24,611,989 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 8,35,309 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമായി. അതേസമയം, 1.7 കോടി പേര്‍ രോഗമുക്തരായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ആകെ കേസുകള്‍ 60,46,634 ആയി. കൊവിഡ് മൂലം 1,84,796 പേര്‍ അമേരിക്കയില്‍ മരിച്ചു. പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. അതേസമയം, പ്രതിദിന രോഗികളുടെ പട്ടികയില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.