Covid19
പോള്‍ ബോഗ്ബക്ക് കൊവിഡ്

മാഞ്ചസ്റ്റര്‍ | മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മധ്യനിര താരം പോള്‍ പോഗ്ബക്കു കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ശനിയാഴ്ച സ്വീഡനില്‍ നടക്കുന്ന നേഷന്‍സ് ലീഗ് മത്സരത്തില്‍ നിന്നും മൂന്ന് ദിവസത്തിനു ശേഷം ക്രൊയേഷ്യക്കെതിരായ ഹോം മത്സരത്തില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി.
സെപ്റ്റംബര്‍ 19ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തില്‍ യുണൈറ്റഡ് കുപ്പായത്തില്‍ പോഗ്ബ തിരിച്ചെത്തിയേക്കും. 17 കാരനായ റെന്നസ് മിഡ്ഫീല്‍ഡര്‍ എഡ്വേര്‍ഡോ കാമവിംഗയെ പോഗ്ബക്കു പകരക്കാരനായി ഫ്രാന്‍സ് ടീമില്‍ ഉള്‍പ്പെടുത്തി.
---- facebook comment plugin here -----