Connect with us

Covid19

24 മണിക്കൂറിനിടെ സഊദിയില്‍ 30 കൊവിഡ് മരണം: 1310 പേര്‍ക്ക് രോഗ മുക്തി

Published

|

Last Updated

ദമാം | സഊദിയില്‍ 24 മണിക്കൂറിനിടെ 30 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരണപ്പെടുകയും 1019 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം. 1310 പേര്‍ക്ക് ഇന്നലെ രോഗമുക്തിയുണ്ടായി. റിയാദിലും (ഒമ്പത്, ജിദ്ദ (ഏഴ്) യിലുമാണ് കൂടുതല്‍ മരണങ്ങള്‍.

വ്യാഴാഴ്ച രോഗം സ്ഥിതീകരിച്ചവരില്‍ 57 ശതമാനം പുരുഷന്മാരും 43 ശതമാനം സ്ത്രീകളുമാണ്. കുട്ടികളുടെ രോഗബാധ 11 ശതമാനമാണ്. മുതിര്‍ന്നവര്‍ 83 ശതമാനവും പ്രായമായയവര്‍ ആറ് ശതമാനവുമാണ്. 24 മണിക്കൂറിനിടെ 63,265 കൊവിഡ് പരിശോധനകളാണ് നടന്നത്.

311855 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ 286,285 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. 21815 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1582 പേരുടെ നില ഗുരതരമായി തുടരുകയാണ്. കോവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 3785 ആയി ഉയര്‍ന്നിട്ടുണ്ട്.

 

Latest