Connect with us

Kerala

എസ് എന്‍ സി ലാവ്‌ലിന്‍ കേസ് പുതിയ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | എസ് എന്‍ സി ലാവ്‌ലിന്‍ അഴിമതി കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സി ബി ഐ സമര്‍പ്പിച്ച ഹജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. പുതിയ ബെഞ്ചാകും കേസ് പരിഗണിക്കുക. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചില്‍ നിന്നും ജസ്റ്റിസുമാരായ യു യു ലളിത്, വിനീത് സരണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ നേരത്തെ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി കുറ്റവിമുക്തമാക്കിയിരുന്നു. പിണറായി വിജയനെതിരെ വിചാരണക്ക് പോലും ഉതുകുന്ന ഒരു തെളിവും ഹാജരാക്കാന്‍ സി ബി ഐക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ വസ്തുതകള്‍ വിശദമായി പരിഗണിക്കാതെ ഹൈക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി കസ്തൂരി രങ്ക അയ്യരും, ആര്‍ ശിവദാസനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കസ്തൂരി രങ്ക അയ്യര്‍ ഉള്‍പ്പടെയുള്ളവരുടെ ഹരജികളില്‍ ഹൈക്കോടതി ഉത്തരവ് ഭാഗികമായി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

 

---- facebook comment plugin here -----

Latest