Connect with us

Oddnews

വെള്ളത്തിനടിയില്‍ ആറ് റൂബിക്‌സ് ക്യൂബുകള്‍ സോള്‍വ് ചെയ്ത് ഗിന്നസിലേറി യുവാവ്

Published

|

Last Updated

ചെന്നൈ | വെള്ളത്തിനടിയില്‍ ഒറ്റയിരുപ്പില്‍ ആറ് റൂബിക്‌സ് ക്യൂബുകള്‍ പരിഹരിച്ച് 25കാരന്‍. തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് സംഭവം. ഇളയറാം ശേഖര്‍ ആണ് ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയത്.

വെള്ളത്തിനടിയില്‍ ഒറ്റ ശ്വാസത്തില്‍ 2.17 മിനുട്ടുകൊണ്ടാണ് ശേഖര്‍ ആറ് റൂബിക്‌സ് ക്യൂബുകള്‍ പരിഹരിച്ചത്. ഇളയറാം ശേഖര്‍ റെക്കോര്‍ഡ് നേടിയത് ഗിന്നസ് അധികൃതർ ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.

യോഗയിലെ പ്രാണായാമ ശീലിച്ചാണ് വെള്ളത്തിനടിയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശേഖറിന് സാധിച്ചതെന്ന് ഗിന്നസ് അധികൃതരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൂടുതല്‍ റെക്കോര്‍ഡുകള്‍ നേടാനാണ് ഭാവിനീക്കമെന്ന് ശേഖര്‍ പ്രതികരിച്ചു. ശേഖറിന്റെ പ്രകടനം വീഡിയോയിലൂടെ കാണാം:

Latest