Connect with us

Gulf

ഡി ഐ പിയിൽ പുതിയ മെഡിക്കൽ ഫിറ്റ്‌നസ് സെന്റർ

Published

|

Last Updated

ദുബൈ | ഡി ഐ പി മേഖലയിൽ പുതിയ മെഡിക്കൽ ഫിറ്റ്‌നസ് ആൻഡ് ഒക്കുപ്പേഷണൽ സ്‌ക്രീനിംഗ് സെന്റർ തുറന്ന് ദുബൈ ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ). അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന പുതിയ കേന്ദ്രം യലായ്സിലാണ് തുടങ്ങുന്നത്. ഈ പ്രദേശത്തെ 650,000 തൊഴിലാളികൾക്ക് പുതിയ കേന്ദ്രം സൗകര്യപ്രദമാവും.

ഡിഎച്ച്എയുടെ പതിനൊന്നാമത്തെ മെഡിക്കൽ ഫിറ്റ്‌നസ് സെന്ററാണ് യലായ്സിലേത്. വിദഗ്ധ മെഡിക്കൽ കേഡർമാരും സ്റ്റാഫും ഉൾക്കൊള്ളുന്ന ഈ കേന്ദ്രത്തിൽ പ്രതിദിനം 3,500 ലധികം മെഡിക്കൽ ഫിറ്റ്‌നസും തൊഴിൽ ആരോഗ്യ പരിശോധനകളും പൂർത്തിയാക്കാൻ കഴിയും. വിഐപികൾക്കായി (പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ) കേന്ദ്രത്തിൽ രണ്ട് വിഭാഗങ്ങളുണ്ടാകും. കൂടാതെ നിശ്ചയദാർഢ്യ സമൂഹത്തിനു സുരക്ഷയും സുഖവും ഉറപ്പാക്കുന്ന സൗകര്യവും ഉണ്ട്.

രാവിലെ 7 മുതൽ രാത്രി 8 വരെയാണ് പ്രവൃത്തി സമയം. ഫിറ്റ്‌നസ് പരിശോധന അഞ്ച് മിനിറ്റിനുള്ളിലും ഫിറ്റ്‌നസ്, തൊഴിൽ ആരോഗ്യ പരിശോധന 25 മിനിറ്റിനുള്ളിലും പൂർത്തിയാക്കും. കേന്ദ്രത്തിന്റെ ഉദ്ഘാടനം  ഡിഎച്ച്എ ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖത്വാമി ഇന്നലെ നിർവഹിച്ചു. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സ്മാർട്ട് സൊല്യൂഷനുകളും ലഭ്യമാക്കി മെഡിക്കൽ ഫിറ്റ്‌നസ് സെന്ററുകളുടെ വികസനത്തിനായി ഡിഎച്ച്എ തുടർച്ചയായി പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ സൗകര്യം ഉറപ്പു വരുത്തുന്നതിനായി വിവിധ ഭൂമിശാസ്ത്രപരമായ മേഖലകളിലാണ് കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

യലായ്‌സ് മെഡിക്കൽ ഫിറ്റ്‌നസ്, ഒക്യുപേഷണൽ സ്‌ക്രീനിംഗ് സെന്റർ സ്ഥാപിക്കുന്നതിന് ഡിഎച്ച്എയുമായി സഹകരിച്ച ബിസിനസുകാരായ അഹ്്മദ് അൽ അയാലി, സെയ്ഫ് അൽ മുഹൈരി എന്നിവരെ അൽ ഖത്വാമി അഭിനന്ദിച്ചു.

---- facebook comment plugin here -----

Latest