Kerala
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കും; കേരള ബേങ്ക് ഭരണസമതി തിരഞ്ഞെടുപ്പിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി | കേരള ബേങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിന് സ്‌റ്റേ. മൂന്നാഴ്ച്ചത്തേക്കാണ് തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സംസ്ഥാന വ്യാപകമായി തിരഞ്ഞെടുപ്പ് നടത്തുന്നത് കൊവിഡ് ചട്ടങ്ങളുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. സെപ്റ്റംബര്‍ 25നാണ് സംസ്ഥാന ഭരണ സമിതി തിരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്.
പള്ളിക്കാട് സര്‍വീസ് സഹകരണ ബേങ്കിന്റെയും കുറവട്ടൂര്‍ സഹകരണ ബേങ്കിന്റെയും പ്രസിഡന്റുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യത്തില്‍ വിധി പറഞ്ഞത്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
---- facebook comment plugin here -----