National
തമിഴ്‌നാട്ടില്‍ ഇന്ന് ആറായിരത്തോളം പുതിയ കൊവിഡ് കേസുകള്‍; 118 മരണം

ചെന്നൈ | തമിഴ്നാട്ടില്‍ ഇന്ന് 5958 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം 94വയസ്സായ വയോധികയും അവരുടെ 71 വയസ്സ് പ്രായമുളള മകളും ഉള്‍പ്പടെ 5606 പേരാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടതെന്നത് ആശ്വാസകരമായ വാര്‍ത്തയാണ്. അതേ സമയം കൊവിഡ് ബാധിതരായ 118 പേര്‍ ഇന്ന് മരിച്ചു.
തമിഴ്നാട്ടില്‍ ഇതുവരെ 3,97,261 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 3,38,060 പേരും രോഗമുക്തി നേടി. കൊവിഡ് മഹാമാരിയില്‍ ഇതുവരെ സംസ്ഥാനത്ത് 6,839 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
---- facebook comment plugin here -----