Connect with us

Techno

വിവോ വൈ20, സാംസംഗ് ഗ്യാലക്‌സി ടാബ് എസ്7 ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | സാംസംഗ് ഗ്യാലക്‌സി ടാബ് എസ്7, എസ്7+, വിവോയുടെ വൈ20, വൈ20ഐ എന്നിവ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങി. സ്‌നാപ്ഡ്രാഗണ്‍ 460 എസ് ഒ സി, ട്രിപ്പിള്‍ റിയര്‍ ക്യാമറയുമാണ് വിവോ വൈ20 സീരീസിന്റെ പ്രത്യേകത.

വൈ20യുടെത് 4ജിബി റാം ആണ്. വൈ20ഐയുടെത് 3ജിബി റാമും. രണ്ട് നിറങ്ങളില്‍ മാത്രമാണ് ഇവ ലഭ്യമാകുക. 5000 എംഎഎച്ച് ബാറ്ററിയാണ് ഇവയുടെത്. 13 മെഗാപിക്‌സല്‍ ക്യാമറയുണ്ട്. 4ജിബി+64ജിബി വൈ20യുടെ വില 12,990 രൂപയാണ്. ഒബ്‌സിഡിയന്‍ ബ്ലാക്, ഡോണ്‍ വൈറ്റ് നിറങ്ങളില്‍ ലഭ്യമാകും.

വൈ20ഐ (3ജിബി+64ജിബി) മോഡലിന്റെ വില 11,490 രൂപയാണ്. ഡോണ്‍ വൈറ്റ്, നെബുല ബ്ലൂ നിറങ്ങളിലാണ് വൈ20ഐ ലഭിക്കുക. വൈ20 ഈ മാസം 28നും വൈ20ഐ അടുത്ത മാസം മൂന്നിനും വാങ്ങാന്‍ സാധിക്കും.

എല്‍ ടി ഇ, വൈ ഫൈ മോഡലുകളില്‍ സാംസംഗ് ഗ്യാലക്‌സി ടാബ് എസ്7 ലഭിക്കും. എല്‍ ടി ഇ മോഡലില്‍ മാത്രമാണ് എസ്7+ ലഭിക്കുക. എസ്7 വൈഫൈ, 128ജിബി മോഡലിന് 55,999 രൂപയും എല്‍ ടി ഇ മോഡലിന് 63,999 രൂപയുമാണ് വില. ഇവയുടെ പ്രി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. റിലയന്‍സ് റീടെയില്‍, സാംസംഗ് ഷോപ്പ് എന്നിവിടങ്ങളിലാണ് ലഭിക്കുക.

Latest