Connect with us

Ongoing News

നിര്‍മിത ബുദ്ധി ഉപയോഗിച്ച് 50 ഗ്രഹങ്ങളെ തിരിച്ചറിഞ്ഞ് ശാസ്ത്രജ്ഞര്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | നിര്‍മിത ബുദ്ധി(എ ഐ)യുടെ സഹായത്തോടെ 50 ഗ്രഹങ്ങളെ തിരിച്ചറിഞ്ഞ് ശാസ്ത്രജ്ഞര്‍. ഏതൊക്കെ ഗ്രഹങ്ങളാണ് യഥാര്‍ഥം, വ്യാജം എന്ന് നിര്‍ണയിക്കാനാണ് ശാസ്ത്രജ്ഞര്‍ എ ഐ ഉപയോഗിച്ചത്. ഇതാദ്യമായാണ് ഇത്തരമൊരു രീതി ശാസ്ത്രജ്ഞര്‍ അവംലബിക്കുന്നതും വിജയിക്കുന്നതും.

നെപ്ട്യൂണിനേക്കാള്‍ വലുതും ഭൂമിയേക്കാള്‍ ചെറുതുമായ ഗ്രഹങ്ങള്‍ കണ്ടെത്തിയവയിലുണ്ട്. ഇവയില്‍ ചിലതിന്റെ ഭ്രമണപഥ സഞ്ചാരം 200 ദിവസം വരെ നീളും. ചിലതിന്റെത് ഒരു ദിവസം പോലും വേണ്ട. വാര്‍വിക് യൂനിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്ത്രജ്ഞരും കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞരുമാണ് കണ്ടെത്തലിന്റെ പിന്നില്‍.

നാസയുടെ കെപ്ലര്‍ ദൗത്യത്തില്‍ നിന്നുള്ള, യഥാര്‍ഥ- വ്യാജ ഗ്രഹങ്ങളുടെ രണ്ട് വലിയ സാമ്പിളുകള്‍ ഉപയോഗപ്പെടുത്തിയായിരുന്നു പരീക്ഷണം. കെപ്ലറില്‍ നിന്നുള്ള സ്ഥിരീകരിക്കാത്ത ഗ്രഹങ്ങളുടെ ഡാറ്റയിലെ അല്‍ഗോരിതമാണ് ഉപയോഗപ്പെടുത്തിയത്.

Latest