Connect with us

Editorial

എയര്‍ ഇന്ത്യ വില്‍പ്പന: ബിഡ് കാലാവധി രണ്ട് മാസത്തേക്ക് നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി | എയര്‍ ഇന്ത്യ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ബിഡുകള്‍ സമര്‍പ്പിക്കാനുള്ള കാലാവധി രണ്ട് മാസത്തേക്ക് നീട്ടി. ഒക്ടോബര്‍ 30 ആണ് പുതുക്കിയ കാലാവധി. ഇത് നാലാം തവണയാണ് ബിഡുകള്‍ സമര്‍പ്പിക്കാനുള്ള സമയം ദീര്‍ഘിപ്പിച്ചത്.

ജനുവരി 27നാണ് എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന ആരംഭിച്ചത്. അന്ന് നിക്ഷേപ- പൊതുസ്വത്ത് കൈകാര്യ വകുപ്പാണ് എയര്‍ ഇന്ത്യാ വില്‍പ്പന താത്പര്യ പത്രം ഇറക്കിയിരുന്നത്. താത്പര്യ പത്രം ഇറക്കുമ്പോള്‍ ബിഡ് സമര്‍പ്പിക്കാന്‍ മാര്‍ച്ച് 17 വരെയായിരുന്നു സമയം നല്‍കിയത്.

പിന്നീട്, ഇത് ജൂണ്‍ 30 വരെയും തുടര്‍ന്ന് ആഗസ്റ്റ് 31 വരെയും നീട്ടുകയായിരുന്നു. ക്യു ഐ ബി തീയതിയും നീട്ടിയിട്ടുണ്ട്. നവംബര്‍ 20 വരെയാണ് ദീര്‍ഘിപ്പിച്ചത്.

---- facebook comment plugin here -----

Latest