Connect with us

Kerala

പന്തീരങ്കാവ് യുഎപിഎ കേസ്: അലന്റേയും താഹയുടേയും ജാമ്യഹരജിയില്‍ വിധി സെപ്തംബര്‍ ഒമ്പതിന്

Published

|

Last Updated

കൊച്ചി | പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ശുഹൈബിന്റേയും താഹ ഫസലിന്റേയും ജാമ്യ ഹരജിയില്‍ വിധി പറയുന്നത് അടുത്ത മാസം 9 ലേക്ക് മാറ്റി. കൊച്ചിയിലെ എന്‍ഐഎ കോടതിയുടേതാണ് നടപടി. എന്‍ഐഎ അന്വേഷണത്തില്‍ മാവോയിസ്റ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകളൊന്നും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്നും ജാമ്യഹരജിയില്‍ ഇരുവരും കോടതിയെ അറയിച്ചു.

എന്നാല്‍ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എന്‍ഐഎ വാദം. 2019 നവംബര്‍ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മാവോയിസ്റ്റ് ലഘുലേഖയും ബാനറും കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പിന്നീട് എന്‍ഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു. ഏപ്രില്‍ 27 ന് കുറ്റപത്രവും സമര്‍പ്പിച്ചു

Latest