Connect with us

National

മഹാരാഷ്ട്ര ഒഴികെ അന്തർസംസ്ഥാന ബസ് സർവീസ് പുനഃരാരംഭിക്കാൻ തയ്യാറെന്ന് കർണാടക

Published

|

Last Updated

ബെംഗളൂരു| കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അന്തർ സംസ്ഥാന ബസ് സർവീസ് പുനഃരാരംഭിക്കാൻ സർക്കാർ തയ്യാറാണെന്ന് കർണാടക. ഇക്കാര്യം വ്യക്തമാക്കി അയൽസംസ്ഥാനങ്ങൾക്ക് കത്തെഴുതിയിട്ടുണ്ട്. മഹാരാഷ്ട്ര ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലേക്കും ബസ് സർവീസ് ആരംഭിക്കാൻ തയ്യാറാണെന്ന് സർക്കാർ ഇന്നലെ പ്രസ്താവനയിൽ അ‌റിയിച്ചു. മൂന്നാം ഘട്ട അൺലോക്കിന് ശേഷം ആന്ധ്രാപ്രദേശിലേക്ക് മാത്രമാണ് പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചത്. മറ്റ് സംസ്ഥാനങ്ങൾക്ക് കത്ത് നൽകിയെങ്കിലും അവർ ഇതുവരെ പ്രതികരിച്ചിട്ടില്ല. കർണാടക ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാഡി പറഞ്ഞു.

മഹാരാഷ്ട്രയിൽ ഇപ്പോഴും കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ ഒരു മാസത്തിന് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിർത്തികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ കൊവിഡ് പരിശോധനക്ക് ഏർപ്പെടുത്തിയിരുന്ന സ്‌ക്രീനിംഗ് ഉൾപ്പെടെയുള്ള നിരീക്ഷണ നടപടിക്രമങ്ങൾ നിർത്തലാക്കാൻ കർണാടക സർക്കാർ തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.

---- facebook comment plugin here -----

Latest