Connect with us

Covid19

യു പിയില്‍ പഞ്ചായത്ത് രാജ് മന്ത്രിക്ക് കൊവിഡ്

Published

|

Last Updated

ലക്‌നൗ| ഉത്തര്‍പ്രദേശ് പഞ്ചായത്ത്് രാജ് മന്ത്രി ഭൂപേന്ദ്ര സിംഗ് ചൗധരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രി കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്നും സ്വയം ഐസൊലേഷനില്‍ പ്രവേശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ആശുപത്രിയില്‍ പ്രവേശിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം, ഈ മാസം 18ന് യു പി ആരോഗ്യമന്ത്രി അതുല്‍ ഗാര്‍ഗിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് ബാധിച്ച് യു പിയിലെ രണ്ട് മന്ത്രിമാരും നേരത്തേ മരിച്ചിരുന്നു.