Kerala
സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം; അസ്വഭാവികതയുണ്ടോയെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കും

തിരുവന്തപുരം | തലസ്ഥാനത്ത് സെക്രട്ടേറിയറ്റില്‍ പ്രോട്ടോകോള്‍ വിഭാഗത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടിത്തത്തിന് പിന്നില്‍ എന്തെങ്കിലും അസ്വഭാവികതയുണ്ടോയെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പരിശാേധിക്കും.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എ ആസ്ഥാനത്ത് ഇന്ന് അവലോകന യോഗം നടക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ഇന്നലെ തന്നെ സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം സംബന്ധിച്ച പ്രാഥമിക വിവരം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം എന്‍ ഐ എയെ അറിയിച്ചിരുന്നു. എന്നാല്‍ വിശദ റിപ്പോര്‍ട്ട നല്‍കാന്‍ എന്‍ ഐ എ രഹസ്യാന്വേഷണ വിഭാഗത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
തീപ്പിടിത്തത്തിന് പിന്നില്‍ എന്തെങ്കിലും അട്ടിമറിയുണ്ടോ?, ഏതെങ്കിലും ഫയലുകള്‍ നഷ്ടപ്പെട്ടോ?, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും ഫയലുകള്‍ നഷ്ടപ്പെട്ടോ തുടങ്ങിയ കാര്യങ്ങളാകും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുകയെന്നാണ് റിപ്പോര്‍ട്ട്.