Connect with us

Covid19

നീറ്റ്, ജെ ഇ ഇ പരീക്ഷകള്‍ മാറ്റിവെക്കില്ലെന്ന് കേന്ദ്രമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി |  നീറ്റ്, ജെ ഇ ഇ പരീക്ഷകള്‍ നടത്താനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയില്ലെന്ന് കേന്ദ്രമാനവ വിഭാവശേഷി മന്ത്രി രമഷ് പൊഖ്രിയാല്‍കേന്ദ്ര നീക്കത്തെ പിന്തുണച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക്. എല്ലാവിധ കൊവിഡ് സുരക്ഷാ നടപടികളും സ്വീകരിച്ചാണ് പരീക്ഷ നടത്തുക. പരീക്ഷ നടത്തണമെന്നാണ് വിദ്യാര്‍തികളുടേയും രക്ഷിതാക്കളുടേയും ആവശ്യം. അവര്‍ ഇതിനായി സമ്മര്‍ദം ചെലുത്തുന്നു. 80 ശതമാനം കുട്ടികളും ഇതിനകം ജെ ഇ ഇ പരീക്ഷക്കായി അഡ്മിറ്റ് കാര്‍ഡുതള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും ഡിഡി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.

എന്തുകൊണ്ട് പരീക്ഷ നടത്തുന്നില്ല എന്ന് ചോദിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും സര്‍ക്കാറിനെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുകയാണ്. കുട്ടികള്‍ അവരുടെ ഭാവിയോര്‍ത്ത് ആവലാതിപ്പെടുന്നു. എത്രകാലം പഠിക്കാനായി കാത്തിരിക്കണമെന്നാണ് ഓരോ കുട്ടികളും ചോദിക്കുന്നത്. എല്ലാ പരീക്ഷ കേന്ദ്രത്തിലും പ്രത്യേകം സജ്ജീകരിച്ച മുറികള്‍ ഏര്‍പ്പെടുത്തും. സുഖമില്ലാത്ത വിദ്യാര്‍ഥികളെ മാറ്റിയിരുത്തി പരീക്ഷ എഴുതാനുള്ള സംവിധാനം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ ലഭിച്ച ശേഷമേ അക്കാര്യത്തില്‍ തീരുമാനമുണ്ടാകുകയുള്ളുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest