Connect with us

Kerala

തീപ്പിടിത്തം; അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍- തെളിവെടുപ്പിനായി എ ഡി ജി പി ഇന്ന് സെക്രട്ടേറിയറ്റില്‍

Published

|

Last Updated

തിരുവനന്തപുരം | സെക്രട്ടറിയേറ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ വിവാദ തീപ്പിടിത്തത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പോലീസ് ഉടന്‍ സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പോലീസിനൊപ്പം ഉദ്യോഗസ്ഥ തലത്തിലും പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുന്നുണ്ട്. തീ പിടുത്തം ഉണ്ടായതിന് പിന്നാലെ ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും സെക്രട്ടറിയേറ്റില്‍ പ്രവേശിച്ചതില്‍ പോലീസിന് വീഴ്ച പറ്റിയതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. തീപ്പിടിത്തം ആസൂത്രിതമാണെന്നും നിര്‍ണായ ഫലയലുകള്‍ പലതും നശിപ്പിക്കപ്പെട്ടതായുമാണ് പ്രതിപക്ഷം പറയുന്ന. എന്‍ ഐ എ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട രേഖകള്‍ പോലും നഷ്ടപ്പെട്ടോയെന്ന ആശങ്കയുണ്ടെന്നും പ്രതിപക്ഷം പറയുന്നു. ഇതിനാല്‍ കേസ് എന്‍ ഐ എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രക്ഷോഭം നടത്തുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് യു ഡി എഫ് ഇന്ന് കരിദിനം ആചരിക്കും. സെക്രട്ടേറിയറ്റ് പരിസരത്ത് പ്രക്ഷോഭത്തിന് ബി ജെ പിയും ആഹ്വാനം ചെയ്തിട്ടുണ്ട്.

ലോക്കല്‍ പോലീസില്‍ നിന്നും രാത്രി തന്നെ അന്വേഷണംഎ ഡി ജി പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഏറ്റെടുത്തിരുന്നു. ഒപ്പം ദുരന്ത നിവാരണവിഭാഗം കമ്മീഷണര്‍ എ കൗശികന്റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചു. പോലീസ് സംഘം സെക്രട്ടറിയേറ്റില്‍ ഇന്നലെയെത്തി പരിശോധന തുടങ്ങി. എ ഡി ജി പി മനോജ് എബ്രഹാമും ഐ ജി പി വിജയനും ഇന്ന് സെക്രട്ടറിയേറ്റിലെത്തി പരിശോധിക്കും. ഫോറന്‍സിക് പരിശോധനാ ഫലം വേഗത്തില്‍ ലഭ്യമാക്കും. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെയും പരിശോധനാ റിപ്പോര്‍ട്ടും വൈകില്ല. തീ പിടുത്തം അട്ടിമറിയാണോ എന്ന ആക്ഷേപമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഏതൊക്കെ ഫയലുകളാണ് നശിച്ചതെന്ന് അറിയാന്‍ ഉദ്യോഗസ്ഥരെ മൊഴി രേഖപ്പെടുത്തും. കേടായ സീലിംഗ് ഫാന്‍ ഉള്ള ഭാഗത്തുനിന്നാണ് തീ പടര്‍ന്നത്.

Latest