Connect with us

Uae

ദുബൈ ഡയബറ്റിസ് സെന്റര്‍ ഉപഭോക്തൃ സന്തോഷ നിരക്കില്‍ മുന്‍നിരയില്‍

Published

|

Last Updated

ദുബൈ | ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ (ഡിഎച്ച്എ) ദുബൈ ഡയബറ്റിസ് സെന്റര്‍ (ഡിഡിസി) ഈ വര്‍ഷത്തിന്റെ ആദ്യപാദ ഉപഭോക്തൃ സംതൃപ്തിയില്‍ ഉയര്‍ന്ന നിരക്ക് നേടിയെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രമേഹ രോഗികളുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന കാഴ്ചപ്പാടോടെയാണ് 2009 ല്‍  സ്ഥാപിതമായ സ്ഥാപനം 97 ശതമാനം സംതൃപ്തിയില്‍ ഉയര്‍ന്ന നിരക്കാണ് നേടിയിരിക്കുന്നത്. 2019 ലെ 91 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2020 ആദ്യ പാദത്തില്‍ കേന്ദ്രം 97 ശതമാനം ഉപഭോക്തൃ സന്തോഷം കൈവരിച്ചതായി ഡിഡിസി അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് വിഭാഗം മേധാവി അബ്ദുല്ല അല്‍ അബ്ബര്‍ പറഞ്ഞു.

ഈ വര്‍ഷം 350 കുട്ടികളും 8,500 മുതിര്‍ന്നവരും ഈ കേന്ദ്രം സന്ദര്‍ശിച്ചതായി ഡിഡിസിയിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. ശാദി തബ്ബ പറഞ്ഞു. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ശിശു സൗഹാര്‍ദ്ദ അന്തരീക്ഷത്തില്‍ പ്രമേഹമുള്ള ചെറുപ്പക്കാരെ പരിചരിക്കുന്നതിനായി കേന്ദ്രത്തില്‍ പ്രത്യേക പീഡിയാട്രിക് എന്‍ഡോക്രൈന്‍ ക്ലിനിക്ക് ഉണ്ടെന്നും ഡോ. ശാദി തബ്ബ പറഞ്ഞു.

കേന്ദ്രത്തില്‍ രണ്ട് നേത്രരോഗ ക്ലിനിക്കുകളും ഒപ്റ്റിക്കല്‍ കോഹെറന്‍സ് ടോമോഗ്രഫി (ഒസിടി) മെഷീനും, പോഡിയാട്രി ക്ലിനിക്ക്, തത്സമയ ഭക്ഷണം തയ്യാറാക്കല്‍ ക്ലാസുകള്‍ക്കും പൊതു പോഷകാഹാര കൗണ്‍സിലിംഗിനുമായി ഡിഡിസിക്ക് ഒരു ഡെമോണ്‍സ്ട്രേഷന്‍ കിച്ചണ്‍ തുടങ്ങിയവയും ഉണ്ട്. 2019 ല്‍ കേന്ദ്രത്തില്‍ 5702 പുതിയതും 33,493 ഫോളോ-അപ്പ് രോഗികളും സന്ദര്‍ശനവും നടത്തിയിരുന്നു. ഈ കേന്ദ്രത്തിന് ഒന്നിലധികം ഐഎസ്ഒ സര്‍ട്ടിഫിക്കേഷനുകളും പ്രമേഹ പരിപാലനത്തിനും പ്രമേഹ വിദ്യാഭ്യാസത്തിനുമുള്ള അന്താരാഷ്ട്ര ഡയബറ്റിസ് ഫെഡറേഷന്‍ അംഗീകാരവുമുണ്ട്.

Latest