Connect with us

Kerala

ചരക്കു വാഹനങ്ങളെ ജി പി എസ് ഘടിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കി നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ ചരക്ക് വാഹനങ്ങളെ ജി പി എസ് ഘടിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ നിര്‍ദേശം. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനാണ് ഇതുസംബന്ധിച്ച നിര്‍ദേശം ഗതാഗത കമ്മീഷണര്‍ക്ക് നല്‍കിയത്.

യാത്രാ വാഹനങ്ങളില്‍ മാത്രം ജി പി എസ് ഘടിപ്പിച്ചാല്‍ മതിയെന്നാണ് നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാന മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഇത് സംബന്ധിച്ച് ആവശ്യമായ ഭേദഗതി വരുത്തുവാനും മന്ത്രി നിര്‍ദേശം നല്‍കി.

Latest