National
യമുനാ നദിയില്‍ ജലനിരപ്പ് ഉയരുന്നു; ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെന്ന് സര്‍ക്കാര്‍

ഡല്‍ഹി| ഹരിയാനയിലെ യമുനാനഗറിലെ ഹത്‌നികുണ്ട് അണക്കെട്ട് തുറന്ന് വിട്ടതോടെ യമുനാ നദയില്‍ ജലനിരപ്പ് അപകട ലെവലിനും മുകളിലായതായി ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, വെള്ളംപൊക്കം പോലുള്ള ഏത് സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
യമുനാ നദയില്‍ 204 ആയിരുന്ന ജലനിരപ്പ് ഇന്ന് രാവിലെ 204.50 മീറ്ററായി ഉയര്‍ന്നു. സെക്കന്‍ഡില്‍ 7,418 ക്യുബിക് മീറ്ററിലാണ് യമുനാ നദിയില്‍ നിന്ന് വെള്ളം പുറംതള്ളുന്നതെന്നും ജലസേചന, വെള്ളപ്പൊക്ക നിയന്ത്രണ വിഭാഗം അറിയിച്ചു.
വെള്ളപ്പൊക്കം നിയന്ത്രണ സംവിധാനം തയ്യാറാണ്. ആവശ്യം വരുമ്പോള്‍ അത് പ്രയോജനപ്പെടുത്തുമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ പറഞ്ഞു. യമുനാ നദിയുടെ തീരത്ത് താമസിക്കുന്ന ജനങ്ങളുടെ സുരക്ഷക്കായി പദ്ധതി തയ്യാറാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ സൂക്ഷ്മ നിരീക്ഷണം നടത്തുകയാണെന്നും ന്ത്രി പറഞ്ഞു.