Connect with us

National

പുല്‍വാമ ഭീകരാക്രമണം: സൂത്രധാരൻ മസൂദ് അസ്ഹറെന്ന് എന്‍ ഐ എ കുറ്റപത്രം

Published

|

Last Updated

ന്യൂഡല്‍ഹി| പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയായ ജയ്‌ഷേ ഇ മൊഹമ്മദ് തലവന്‍ മസൂദ് അസഹര്‍, സഹോദരന്‍ റൗഫ് അസ്ഗര്‍ എന്നിവരാണ് പുല്‍വാമ തീവ്രവാദ ആക്രമണത്തിന്റെ സൂത്രധാരന്‍മാരെന്ന് എന്‍ ഐ എ കുറ്റപത്രം.

കശ്മീരില്‍ നടന്ന ഏറ്റവും ക്രൂരമായ ഭീകരാക്രമണത്തിന്റെ ആസൂത്രണവും നടപ്പാക്കലും പാകിസ്ഥാനില്‍ നിന്നാണ് നടത്തിയതെന്ന് 5000 പേജ് അടങ്ങുന്ന കുറ്റപത്രത്തില്‍ എന്‍ ഐ എ പറയുന്നു. ജമ്മു കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഫെബ്രുവരിയില്‍ സ്‌ഫോടകവസ്തുക്കളുമായി കാറിലെത്തിയ ചാവേര്‍ സൈനികരുടെ വാഹനത്തില്‍ ഇടിച്ചാണ് സ്‌ഫോടനമുണ്ടായത്. ഈ ആക്രണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ജയ്‌ഷേ ഇ മൊഹമ്മദ് തലവന്‍, സൈന്യത്തിനന്റെ വിവിധ ഓപ്പറേഷനില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍ തുടങ്ങിയ 20 പ്രതികളുടെ പേരുകള്‍ കുറ്റപത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഇന്ന് ജമ്മു കോടതിയില്‍ സമര്‍പ്പിച്ച ഏറ്റവും വലിയ കുറ്റപത്രമാണിതെന്ന് ഡിഐജി പറഞ്ഞു.

ആര്‍ഡിഎക്‌സ് ഉള്‍പ്പെടെയുള്ള സ്‌ഫോടനത്തിന്റെ ഫോട്ടോകള്‍, മറ്റ് വിവരങ്ങള്‍ എന്നിവ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി. കൂടാതെ പുല്‍വാമ ആക്രണത്തിന് ശേഷം സുരക്ഷാ സേന വധിച്ച തീവ്രവാദി ഉമര്‍ ഫാറൂഖിന്റെ ഫോണില്‍ നിന്ന് കണ്ടെടുത്ത വാട്‌സാപ്പ് ചാറ്റുകളും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പുല്‍വാമ ആക്രണണത്തെ സ്വാഗതം ചെയ്യുന്ന മസൂദ് അസറിന്റെ ഓഡിയോ, വീഡിയോ റെക്കോര്‍ഡിംഗുകളും സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം, മുംബൈ ആക്രമണമുള്‍പ്പെടെയുള്ള നിരവധി ഭീകാരക്രണത്തിന്റെ സൂത്രധാരനായ മസൂദ് അസറിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരിക്കുകയാണ്.

Latest